സ്ക്കൂളില്‍
നിന്നു പോരുമ്പോള്‍ നിര്‍ത്താതെ
പെയ്യുന്ന മഴയായിരുന്നു.റോഡില്‍
നിന്നും ഇറങ്ങുന്ന ഇടവഴിയില്‍
കലങ്ങിയൊഴുകുന്ന മഴവെള്ളം
കുണ്ടും കുഴിയും തിരിച്ചറിയാത്തവിധം
പരന്നൊഴുകുകയാണ്.
അതിലൂടെ
തപ്പിത്തടഞ്ഞാണ്
വീട്ടിലെത്തിയത്.കാററിന്റെ
കുറുമ്പു നിമിത്തം മഴച്ചാററലില്‍
ട്രൗസര്‍ നനഞ്ഞു.തുളവീണ
ശീലക്കുട ചോര്‍ന്ന് തലമുടി
നേരത്തേ നനഞ്ഞിരുന്നു.
ചാരിവെച്ച
ഇല്ലിപ്പടി തള്ളിത്തുറന്ന്
തൊടിയിലേക്കു കടക്കുമ്പോള്‍
കുട കൈവിട്ടു.മഴകൂസാതെ
കുടയെടുക്കുമ്പോള്‍
മഴനാരുകള്‍ക്കിടയില്‍ ഒരു
നനഞ്ഞൊട്ടിയ തള്ളക്കോഴിയെപ്പോലെ
നില്‍ക്കുന്ന വീടിനെ
കണ്ടു.പുത്തനുടുപ്പില്ലാത്ത
എന്റെ പുതു വര്‍ഷം
പോലെത്തന്നെയാണ്,ഇക്കൊല്ലം
വീടിനും.വേനലില്‍
ഓലപ്പുര പൊളിച്ചു മേഞ്ഞിട്ടില്ല.
ചീത്താലു
പാറിവീണു കുതിര്‍ന്ന,ചാണകം
തേച്ച ഉമ്മറത്തിണ്ടിലേക്കു
കയറിയപ്പോള്‍ മനസ്സിലായി,അമ്മ
ഇതുവരെ പണി മാററിയെത്തിയിട്ടില്ല.
വൈകുന്നേരം
പതിവുള്ള ഉണക്കവിലും കട്ടനും
ഇന്നില്ലെന്ന് ഉറപ്പായപ്പോള്‍,
വിശപ്പു
കൂടി.
അതു
മറക്കാന്‍ പുറത്തു പെരുകി
വന്ന മഴയിലേക്കു
നോക്കിക്കൊണ്ടിരുന്നു.ഇത്തിരിമുററത്തെ
മഴവെള്ളം താഴേത്തൊടിയിലേക്കും
അവടേ നിന്ന് കണ്ണേപ്പാടത്തേക്കും
വരയൊലിച്ചിറങ്ങുന്നു.കണ്ണേപ്പാടം
നരച്ചമഴയില്‍ മൂടിക്കിടക്കുന്നു.
അക്കരെ
,തെങ്ങിന്‍
തോട്ടം കാററിലും മഴയിലും ഒരു
ഇളകുന്ന നിഴല്‍ക്കൂട്ടം
മാത്രം.
"
എന്താ..യ്യ്
സ്വപ്നം കാണ്വാ....."അനിയത്തിയേയും
ഒക്കത്തുവെച്ച് ഇല്ലിപ്പടി
കടന്ന് അമ്മ,
മുററത്തെത്തിയത്
കണ്ടില്ല.ഓലക്കുട
പിടിച്ചിരുന്നെങ്കിലും
അമ്മയും അനുജത്തിയും നനഞ്ഞു
കുതിര്‍ന്നിരുന്നു.അഴയില്‍നിന്നും
കീറത്തോര്‍ത്തെടുത്ത് അമ്മ
ഞങ്ങളുടെ തല തോര്‍ത്തിത്തന്നു.
"കുട്ട്യെപ്പിടിച്ചാ
ഞാനിപ്പോ..കാപ്പീണ്ടാക്കിത്തരാം....."പൂട്ടില്ലാത്ത
ഉമ്മറ വാതിലിന്റെ സാക്ഷ
വിരലിട്ടു തുറന്ന് കയ്യിലെ
കിഴിയുമായി അമ്മ അകത്തേക്കു
പോയപ്പോള്‍ ഞാന്‍ അനിയത്തിക്ക്
ഇറയത്തെ മഴ വെള്ളത്തില്‍
പൊടിയുന്ന കുമിളകള്‍
കാട്ടിക്കൊടുത്തു.
"അയ്യോ..."അടുക്കളയില്‍
നിന്നും അമ്മയുടെ നിലവിളികേട്ട്
ഞങ്ങള്‍ അടുക്കളയിലേക്കു
വേഗം ചെന്നു.
മഴയില്‍
ഇടിഞ്ഞു വീണ അടുക്കളച്ചുമരും
വെള്ളത്തിലായ അടുക്കള
സാമാനങ്ങളും കണ്ട് ഞാനും
അമ്മയുടെ കരച്ചിലിനൊപ്പം
കൂടി.മഴയും
ഒപ്പം ചേര്‍ന്നെങ്കിലും
അനിയത്തിമാത്രം അടുക്കളയിലെ
വെളിച്ചം കണ്ട് ചിരിച്ചു.
-------------------------------