Total Pageviews
Saturday, 26 July 2014
ഗതികേട്
പാഠപുസ്തകങ്ങളില്‍
പൊതുവിജ്ഞാന രേഖകളില്‍
സര്‍ക്കാര്‍ വിചാരിപ്പുകളില്‍
പീലിവിടര്‍ത്തിയാടിയിരുന്ന
ഒരു ആണ്‍മയിലിതാ
പഴന്തുണി ചുററിയ
പിച്ചക്കാരനെപ്പോലെ
പീലികാകാവടിയും
ലാസ്യഭാവങ്ങളുമില്ലാതെ
നനഞ്ഞൊതുങ്ങി
മുററത്തുകൂടി
കൊത്തിപ്പെറുക്കുന്നു.
Friday, 11 July 2014
മിണ്ടണം
…....
ഏറെ വൈകി
വീട്ടിലെത്തിയ ഭര്‍ത്താവ്
തെല്ലാശ്വാസത്തിനായി
ചാരുകസേരയിലിരിക്കുമ്പോഴാണ്
ഭാര്യയുടെ
വാ തോരാതുള്ള വര്‍ത്തമാനം
പറച്ചില്‍.
“നീയൊന്ന്
മിണ്ടത്തിരിക്കുന്നുണ്ടോ...”
:സഹികെട്ട് ഭര്‍ത്താവ്.
“രാവിലെ ഏഴുമണിക്ക് ഞാന്‍
ഒരാളോട് മിണ്ടിയതാണ്..
ഇനിയെങ്കിലും എനിക്കോന്ന്
മിണ്ടണം"
Subscribe to:
Posts (Atom)