Total Pageviews

Sunday, 30 December 2012

അനാഥമായി......

ശോഭിച്ചു നിന്ന
ഒരു പൂവ്
ഞെട്ടററു വീഴുമ്പോള്‍..

താളമിട്ടൊഴുകിയ
ഒരരുവി
വററിവററി പോകുമ്പോള്‍..

മധുരം പൊഴിച്ചിരുന്ന
ഒരു വടവൃക്ഷം
ചുവടോടെ പുഴകുമ്പോള്‍..

ഒപ്പമുണ്ടായിരുന്ന
ഒരു കാരുണ്യരൂപം
പെട്ടെന്നു മറയുമ്പോള്‍..

Wednesday, 26 December 2012

പ്രണയപുഷ്പം


...................
പൂവ്
എങ്ങനെയാണ്
പ്രണയത്തിന്റെ
അടയാളമായത്.

സ്നേഹവും
സന്തോഷവും
ഒരു മൊട്ടിലേക്ക്
ആവാഹിച്ചപ്പോഴോ..

സുഗന്ധവും
സൗന്ദര്യവും
ഒരു വിരിയലിലേക്ക്
പകര്‍ന്നപ്പോഴോ..

വിരഹവും
വേദനയും
ഒരു വാടലായ്
കൊഴിഞ്ഞപ്പോഴോ..

ആവോ..
അറിയില്ല.

സൗഹൃദം

സ്കയിലുകൊണ്ടളക്കാവുന്നതും
തുലാസുകൊണ്ട്
തൂക്കാവുന്നതുമായിരിക്കുന്നു
സൗഹൃദം