--------
ആയിരം
കാന്താരി പൂത്തിറങ്ങുന്നൊരു
ആകാശപ്പൂമരച്ചോട്ടിലായി
ഒത്തൊത്തുകൂടിയോര്‍,കൂട്ടായിരുന്നവര്‍
ഒന്നിച്ചൊരു
സ്വപ്നം നെയ്തെടുത്തു
അവര്‍,ഒന്നിച്ചാ
സ്വപനം പങ്കുവെച്ചു..
അകലെയങ്ങകലെയുള്ളാകാശക്കാഴ്ചകള്‍
അകതാരിന്‍ചില്ലയില്‍
കോര്‍ത്തെടുത്തു
ഗ്രാമത്തിന്‍
കുഞ്ഞുങ്ങള്‍,നാടിന്റെ
കുഞ്ഞുങ്ങള്‍
നാളേക്കുവേണ്ടി
പഠിച്ചെടുത്തു
അതു,നാളേക്കുവേണ്ടി
കരുതിവെച്ചു..
എന്തെന്താകലെയെന്നാകിലും
ചിലതുകള്‍
എത്രയടുത്തെന്നറിഞ്ഞു
നമ്മള്‍
കൈകോര്‍ത്തു
നിന്നാല്‍,ചേര്‍ന്നൊന്നു
നിന്നാല്‍
എല്ലാതുമെല്ലാര്‍ക്കും
സ്വന്തമാകും
ഇവിടെ,എല്ലാതുമെല്ലാര്‍ക്കും
സ്വന്തമാകും..