Total Pageviews

Tuesday, 22 January 2013

ഇന്‍സ്ട്രുമെന്‍റ്ബോക്സ്

വരക്കുന്നവന്‍
വട്ടംചുററിക്കുന്നവന്‍
കുത്തിടുന്നവന്‍
കോണിടുന്നവന്‍
പിന്നെ,
എല്ലാം മായ്ക്കുന്നവന്‍.

Monday, 21 January 2013

സൈക്കിള്‍


പഴയൊരു സൈക്കിള്‍
താണ്ടിയ വഴികള്‍
പററിയ വീഴ്ചകള്‍
ഏററിയ ഭാരങ്ങള്‍
ലഭിച്ച നേട്ടങ്ങള്‍
അയവിറക്കിക്കൊണ്ട്
ഇറയത്ത്
അടങ്ങിയൊതുങ്ങി
കിടന്നു.

Saturday, 19 January 2013

തലയിണ

തല ചായ്ക്കാനുള്ള
ഒരിടം മാത്രമല്ല
ഉള്ളിലൊതുങ്ങാത്ത
സങ്കടങ്ങള്‍ പങ്കിടാനും

മതി മറക്കേണ്ട
സന്തോഷങ്ങള്‍ തടയാനും
തുണയാണീ
തലയിണ

Sunday, 6 January 2013

അനുഭാവം

ഇരുട്ടില്‍ ചേര്‍ന്നു കിടന്ന് അവന്‍ കദനം ചൊരിഞ്ഞു.
അകമേ നീറുന്ന വേദനകളാകെ അവന്‍ കോരിയിടുകയാണ്.
ഇടയ്കവന്‍ എന്റെ നെഞ്ചിലേക്കു തല ചായ്ചു.
ഞാന്‍ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
അപ്പോഴും അവന്‍ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.
ഇടയ്കെപ്പോഴോ അവന്റെ കൈകള്‍ എന്റെ കവളിലൂടെ പരതി വന്നു.
അവന്റെ സങ്കടത്തീ കെടുത്താനുള്ളത് എന്റെ കവളിലൂടെ ഒലിക്കുന്നുണ്ടോയെന്നു സംശയിച്ചു കൊണ്ട്.....