Total Pageviews

Monday, 8 April 2013

വിഷുഫലങ്ങള്‍

പ്രാഥമിക നിറങ്ങള്‍ പോലെ
അടിസ്ഥാന സൗഹൃദങ്ങള്‍ ഉണ്ടാവണം.
അടിയുറച്ച സ്നേഹത്തിനു മുന്നിലെങ്കിലും
നാം പരിപൂര്‍ണ്ണ നഗ്നരാവണം.

ആവര്‍ത്തിച്ചു പറയുന്ന സ്നേഹത്തിനു
വേരാഴമുണ്ടാവില്ല.
നമുക്കിടയില്‍ ഇത്ര കനത്തില്‍
മതിലു പണിയാന്‍
നിനക്കെങ്ങിനെ കഴിഞ്ഞു.

അമിതമായ സ്നേഹ പ്രകടനങ്ങള്‍
കപടമായിരുന്നെന്ന്
എത്രപെട്ടെന്നാണ് വെളിപ്പെടുന്നത്.

No comments:

Post a Comment