പുതുപ്പണക്കാരനായ
പുരാതന സുഹൃത്ത് ദാനം കൊടുത്ത
സന്ധ്യയില്‍ കുചേല സതീര്‍ത്ഥ്യന്‍
സങ്കടപ്പൊതി തുറന്നു.
മുകളു
ദ്രവിച്ച കിടപ്പിടം.
താഴെ,ചീരയിലപോലും
ശേഷിക്കാത്ത ആമാശയങ്ങള്‍.
നിരുപാധിക
സ്വയംവരം കാക്കുന്ന സഹോദരി.
അസ്തമിക്കുന്ന
തൊഴിലാശ.
കാത്തുമുഷിഞ്ഞകന്ന
കാമുകി.
തോരാമഴപോല
സങ്കടമങ്ങനെ കൊരിക്കൊട്ടുകയാണ്
അവന്‍.
കേട്ടുകോട്ടുവായിടുന്ന
സുഹൃത്ത് ഉള്ളില്‍ പറഞ്ഞു:
“ഇവന്‍
കഥ പറച്ചിലില്‍ കേമന്‍ തന്നെ...”
-----------------------------------------
No comments:
Post a Comment