സ്ളേററില്
വരുത്തിയ തെററുകള്‍
വെള്ളത്തണ്ടുകള്‍
തിരുത്തി.
കടലാസില്‍
പതിഞ്ഞ പെന്സില്തെററുകള്
റബ്ബര്‍ തുടച്ചു നീക്കി.
വെള്ളക്കടലാസില്‍
ആഴത്തില്‍ പതിഞ്ഞ മഷിത്തെററുകള്
വൈററ്നര് പാടുപോലുമില്ലാതെ
വെളുപ്പിനടിയിലാക്കി.
മനസ്സില്‍ വീണ
ഒരു കുഞ്ഞു കുത്തുപോലും
മായാതെ മറക്കാതെ
തെളിഞ്ഞു കിടക്കുന്നു.
നന്നായിട്ടുണ്ട്.
ReplyDelete