Total Pageviews

Sunday, 23 June 2013

മായ്പ്പുപകരണം

സ്ളേററില്‍
വരുത്തിയ തെററുകള്‍
വെള്ളത്തണ്ടുകള്‍
തിരുത്തി.

കടലാസില്‍
പതിഞ്ഞ പെന്‍സില്‍തെററുകള്‍
റബ്ബര്‍ തുടച്ചു നീക്കി.

വെള്ളക്കടലാസില്‍
ആഴത്തില്‍ പതിഞ്ഞ മഷിത്തെററുകള്‍
വൈററ്നര്‍ പാടുപോലുമില്ലാതെ
വെളുപ്പിനടിയിലാക്കി.

മനസ്സില്‍ വീണ
ഒരു കുഞ്ഞു കുത്തുപോലും
മായാതെ മറക്കാതെ
തെളിഞ്ഞു കിടക്കുന്നു.

1 comment:

  1. നന്നായിട്ടുണ്ട്.

    ReplyDelete