സെല്‍ഫി
നേതാവിന്റെ
മകന്റെ കല്ല്യാണത്തിന്
ഞാനുമുണ്ടായിരുന്നു
എന്നറിയിക്കാന്‍ ഒന്നെടുത്തു
. സമരത്തിന്റെ
മുന്‍പന്തിയില്‍ എന്റെ സജീവ
സാന്നിദ്ധ്യമറിയിക്കാന്‍
മറ്റൊന്നെടുത്തു .
ഉദ്ഘാടന
വേദിയിലെ തിരക്കു തുടങ്ങുന്നതിനു
മുന്നേ തന്നെ എന്നെ ചേര്‍ത്തൊരെണ്ണം
ഒപ്പിച്ചിരുന്നു .
അപകട
സ്ഥലത്ത് ആദ്യമെത്തിയെന്നു
തോന്നിപ്പിക്കാന്‍
മുറിവേറ്റവര്‍ക്കിടയില്‍
നിന്ന് തിരക്കിട്ടൊന്നു
പകര്‍ത്തി.
മറ്റാരും
അപ് ലോഡു ചെയ്യുന്നതിനു മുന്നേ
അതെല്ലാം വിളമ്പാന്‍
ശ്രമിക്കുമ്പോള്‍ പക്ഷെ ,
മെബൈലില്‍
നെറ്റ് ബാലന്‍സ് ഇല്ലാത്തത്
ഹാ കഷ്ടമേ ,
കഷ്ടം
.
….....................................................
No comments:
Post a Comment